Skip to main content

പട്ടികവർഗ, ഹെൽത്ത് പ്രമോട്ടർ ഒഴിവ്; അപേക്ഷിക്കാം

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി. പ്രോജക്റ്റ് ഓഫീസുകൾ/ട്രൈബർ വികസന ഓഫീസുകളുടെ കീഴിൽ പട്ടികവർഗ പ്രമോട്ടർ, ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1182 ഒഴിവാണുള്ളത്. പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്, സേവനസന്നദ്ധരായിരിക്കണം. പ്രായപരിധി: 20-35. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷമാണ് നിയമന കാലാവധി. മാസം 13,500 രൂപ ഓണറേറിയം ലഭിക്കും. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്്‌സ് പഠിച്ചവർക്കും ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത്പ്രമോട്ടർ തസ്തികയിൽ മുൻഗണന ലഭിക്കും.
www.cmdkerala.netwww.stdd.kerala.gov.in എന്നീ വെബ് സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസപരിധിയിലെ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. അതത് സെറ്റിൽമെന്റിൽനിന്നുള്ളവർക്ക് മുൻഗണനയുണ്ട്. ഒരാൾ ഒന്നിലധികം അപേക്ഷ നൽകരുത്. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, എക്‌സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04828202751.
 

date