Post Category
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്‍പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സ്കൂളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള തീയതിയും പരീക്ഷാ കേന്ദ്രങ്ങളും പിന്നീട് അറിയിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോമുകളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ മാര്‍ച്ച് 10നകം സമര്‍പ്പിക്കണം.
date
- Log in to post comments