Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലേക്ക് ഐ.റ്റി പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഈ മാസം ഒമ്പതിന് നന്തന്‍കോട് സ്വരാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തും.  എഴുത്ത് പരീക്ഷ/സാങ്കേതിക പരീക്ഷ എന്നിവ ഉണ്ടായിരിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 9.30 ന് മുന്‍പ് സ്വരാജ് ഭവന്‍ ബില്‍ഡിംഗിലെ ആറാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് : nregs.kerala.gov.in , www.kerala.gov.in  ഫോണ്‍ : 0471 231385.

പി.എന്‍.എക്‌സ്.2723/18

date