Post Category
തൊഴില്‍ മേള മാര്‍ച്ചില്‍
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സങ്കല്‍പ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തൊഴില്‍ മേള മാര്‍ച്ചില്‍ നടത്തും. ജില്ലാ ഭരണകൂടവും ജില്ലാ സ്കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന കമ്പനികള്‍ ഫെബ്രുവരി 28 വരെയും, തൊഴില്‍ അന്വേഷകര്‍ മാര്‍ച്ച് മൂന്നു മുതല്‍ 16 വരെയും കേരളസര്‍ക്കാരിന്റെ സ്റ്റേറ്റ് ജോബ്പോര്‍ട്ടല്‍ (www.statejobportal.kerala.gov.in)മുഖേന രജിസ്റ്റര്‍ ചെയ്യാം.
വിശദവിവരങ്ങള്‍ക്ക് 09074098126 എന്ന നമ്പറിലോ abhisankalp.kase@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments