Skip to main content

പൂക്കോട്ടൂര്‍ ചോലയില്‍മുക്ക് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

പൂക്കോട്ടൂര്‍ ചോലയില്‍മുക്കില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എം.ല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയ പദ്ധതിയാണ് നാടിന് സമര്‍പ്പിച്ചത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷനായി. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍ മാസ്റ്റര്‍, വാര്‍ഡ് അംഗം വി. പി. സുമയ്യ ടീച്ചര്‍, പഞ്ചായത്തംഗം പനക്കല്‍ ഗോപാലന്‍,കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, സി. ടി. നൗഷാദ്, കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍,എന്‍. പി. അക്ബര്‍,കെ. കെ.ഹംസ, വി. ടി. അലവിക്കുട്ടി,  സി. കുഞ്ഞിമുഹമ്മദ്, ഹുസൈന്‍ കേയത്ത്, എന്‍. പി മൊയ്തീന്‍, കെ. റഹീം, സി. ശുക്കൂര്‍, എന്‍. കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: പൂക്കോട്ടൂര്‍ ചോലയില്‍മുക്കില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

പത്മശ്രീ കെ.വി റാബിയയെ ആദരിച്ചു

date