Skip to main content

പത്മശ്രീ കെ.വി റാബിയയെ ആദരിച്ചു

സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ പത്മശ്രീ കെ.വി റാബിയയെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി തിരൂരങ്ങാടി വെള്ളിലക്കാട്ടുള്ള വീട്ടിലെത്തി ആദരിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോയിന്റ് സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗം കെ എ ജബ്ബാര്‍, കവി ഫൈസല്‍ കന്മനം എന്നിവര്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ദേശീയ പതാകയും
ഉയര്‍ത്തി.

ഫോട്ടോ: പത്മശ്രീ കെ.വി റാബിയക്ക് അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉപഹാരം നല്‍കുന്നു
 

date