Skip to main content

അനധികൃത പാര്‍ക്കിങിനെതിരെ പരാതി നല്‍കി

കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് മുന്‍വശത്ത് അപകടസാധ്യതയുള്ള വലിയ വളവില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്  തുടരുന്നതിനെതിരെ വൈദ്യര്‍ അക്കാദമി സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി.  കാഴ്ച മറയ്ക്കുന്ന രീതിയില്‍ രണ്ട് നിരയായി വാഹന പാര്‍ക്കിങ്  പതിവായിരിക്കുന്നതിനാല്‍ വൈദ്യര്‍ സ്മാരകത്തില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് പരാതിയില്‍ പറയുന്നു.  ടൂറിസ്റ്റ് ബസ്സുകള്‍, ഗ്യാസ് ടാങ്കറുകള്‍, ടിപ്പര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ വൈദ്യര്‍ അക്കാദമി സന്ദര്‍ശിക്കാനെത്തുന്നവരും അക്കാദമിയിലെ വിദ്യാര്‍ത്ഥികളം രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണെന്നും പരാതിയിലുണ്ട്.

date