Skip to main content

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി മൂന്ന് മാസം ദൈര്‍ഘ്യമുള്ള വേഡ് പ്രോസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഗ്രാഫിക് ഡിസൈനിങ്  എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകള്‍ സഹിതം കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായവരും 18 നും 40 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.  ഫോണ്‍ 0494-2697288, 8590605276.

date