Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് 24 മണിക്കൂര്‍ ശുചീകരണ ജോലിയും  സുരക്ഷാ ജോലിയും ചെയ്യുന്നതിനുള്ള ജീവനക്കാരെ ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 11ന് പകല്‍ 11 മണി വരെ സ്വീകരിക്കും. ഫോണ്‍: 04931 247378.

ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 124 അംഗനവാടികളിലേക്ക് 2021-22 വര്‍ഷത്തേയ്ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവ അച്ചടിച്ച് നല്‍കുന്നതിനും വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 12.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0483 2776636.

പുനര്‍ലേലം

നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍പ്പെട്ട നിലമ്പൂര്‍, എടവണ്ണ, റെയ്ഞ്ചുകളിലെ തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിച്ച് കൊണ്ടുപോകുന്നതിനുള്ള അവകാശം നല്‍കുന്നതിന് ഫെബ്രുവരി 14ന് വൈകീട്ട് മൂന്നിന് പുനര്‍ലേലം നടത്തും. എന്തെങ്കിലും കാരണത്താല്‍ ലേലം നടത്താന്‍ പറ്റിയില്ലെങ്കില്‍ ഫെബ്രുവരി 23, 25, 28 തിയതികളില്‍ നടത്തുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04931 220232, 04931 220005, 04931 221959.
 

date