അപേക്ഷ തിയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് മുഖേന നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ആറു മാസവും ഡിപ്ലോമ കോഴ്സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി/ പ്ലസ്ടു വിജയിച്ചവര്‍ക്ക അപേക്ഷിക്കാം.
അപേക്ഷഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 0471 2325102. 9207488881, 9947900197. https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 31നകം സമര്‍പ്പിക്കണം.
- Log in to post comments