Skip to main content

ജുവനൈൽ ജസ്റ്റിസ് ബോർഡ് പാനൽ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 പ്രകാരം
ഹീനകുറ്റകൃത്യങ്ങളിലേർപ്പെടുന്ന 16നും 18 നുമിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക നില നിർണയിക്കുന്നതിന് വിദഗ്ധ പാനൽ   രൂപീകരിക്കുന്നു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: യോഗ്യത -എം.എസ്.സി സൈക്കോളജിയും കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും.
സൈക്കോ സോഷ്യൽ വർക്കർ: യോഗ്യത- എംഎസ്ഡബ്ല്യു / എം.എ സോഷ്യോളജിയും കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
സ്‌പെഷൽ എഡ്യൂക്കേറ്റർ: യോഗ്യത- മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
ട്രാൻസ് ലേറ്റർ: യോഗ്യത- മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം. ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, അസാമി, ഒറിയ എന്നിവയിൽ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അതത് പ്രവർത്തന മേഖലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
ഇന്റർപ്രെട്ടർ: യോഗ്യത-  ആംഗ്യ ഭാഷ, ബ്രെയിലി ലിപി എന്നിവയിൽ പ്രാവീണ്യവും കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും. പാനലിൽ ഉൾപ്പെടുന്നതിന് താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കെ.വി.എം. ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം 686001 എന്ന വിലാസത്തിൽ മാർച്ച് 15ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ: 04812580548.

date