Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ 15-ാംധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരള സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും കൂടെ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30 നും മധ്യേ.( പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസിളവ് ലഭിക്കും) കരാര്‍ വ്യവസ്ഥയില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം.  താത്പര്യമുള്ളവര്‍ ഫെബ്രുവരി 28നകം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04832 712084.
 

date