Skip to main content

കോൾപ്പാടത്ത് വിനോദസഞ്ചാരികൾക്കായി ശുചിമുറി 

വെങ്കിടങ്ങ് കോൾ പാടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക്  കോൾ ടൂറിസത്തിന്റെ ഭാഗമായി ശൗചാലയ സൗകര്യമൊരുക്കി. മുല്ലശേരി ബ്ലോക്ക്‌ പഞ്ചായത്ത് കണ്ണോത്ത്- പുല്ല റോഡിലെത്തുന്ന  സഞ്ചാരികൾക്കാണ് ശൗചാലയം  ഒരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച്  പൂർണ്ണമായും സ്റ്റീൽ നിർമ്മിതിയിലാണ് ശൗചാലയം. കെ എസ് ഐ ഇക്കാണ് പദ്ധതി നിർവ്വഹണ ചുമതല. കൂടാതെ സഞ്ചാരികൾക്കായി കുടിവെള്ളം, ഇരിപ്പിടം, ഓപ്പൺ ജിം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

date