Skip to main content

പഠന വിടവ് നികത്താൻ "തെളിമ"യുമായി ജില്ലയിലെ എൻ.എസ്.എസ് ടീം

ആദിവാസി - തീരദേശ മേഖലകളിലെ വിദ്യാർത്ഥികളുടെ പഠന വിടവ് നികത്താൻ തെളിമ പദ്ധതിയുമായി ജില്ലയിലെ  നാഷണൽ സർവ്വീസ് സ്‌കീം.  ആദിവാസി - തീരദേശ മേഖലകളിലെ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷാർത്ഥികളെ പൊതുപരീക്ഷ്‌ക്ക് തയ്യാറാക്കാന്‍ എൻ എസ് എസ് ടീം രൂപീകരിച്ച പദ്ധതിയാണ് തെളിമ.  പദ്ധതിയുടെ ഉദ്ഘാടനം പീച്ചി ഗവ സെക്കന്ററി സ്‌കൂളിൽ  ഹയര്‍സെക്കന്ററി അക്കാദമിക്ക് ജോയിന്റ് ഡയറക്ടര്‍ ഡോ: ആര്‍ സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു.
 
ഓണ്‍ലൈന്‍ ക്ലാസിന് വേണ്ട ഡിജിറ്റൽ ഉപകരണങ്ങൾ നൽകൽ, എതെങ്കിലും വിഷയത്തിൽ വിഷയങ്ങള്‍ കൈകാര്യം ചെയ്യാൻ അദ്ധ്യാപകരില്ലങ്കിൽ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ക്ലാസ് നല്‍കി പാഠഭാഗങ്ങള്‍ പൂര്‍ത്തികരിക്കല്‍, പഠന വിഭവങ്ങൾ നല്‍കല്‍, പരീക്ഷാ പേടി മാറ്റുന്നതിനായി ബോധവൽക്കരണ ക്ലാസ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

തൃശൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പി വി മനോജ് കുമാര്‍ അധ്യക്ഷനായിരുന്നു. പീച്ചി ഗവ  ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി മൊബൈൽ ഫോൺ, പഠന പുസ്തകങ്ങൾ സ്ഥാപന മേലാധികാരികൾക്ക് കൈമാറി. പാണഞ്ചേരി പഞ്ചായത്ത് മെമ്പര്‍ ബാബു തോമസ്, ഹയര്‍സെക്കന്ററി അക്കാദമിക് കോര്‍ഡിനേറ്റര്‍ വി എം കരിം, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ എം വി പ്രതീഷ്, എന്‍എസ്എസ് പിഎസി അംഗം ജി റസല്‍, പിടിഎ പ്രസിഡന്റ് പി ഡി വിന്‍സന്റ്, ഹെഡ്മിസ്ട്രസ് കെ എം ഡെയ്‌സി, പ്രിൻസിപ്പാൾ എ ഗിരീശൻ എന്നിവർ  സംസാരിച്ചു.

date