Skip to main content

തദ്ദേശ സ്വയംഭരണ ദിന ആഘോഷം; ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

തദ്ദേശ സ്വയംഭരണ വകുപ്പ് ഉപജ്ഞാതാവ് ഡോ.ബല്‍വന്തറായ് മേത്തയുടെ ജന്മദിനാഘോഷം ഫെബ്രുവരി 19 തദ്ദേശ സ്വയംഭരണ ദിനമായി സംസ്ഥാനത്ത്  ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഫെബ്രുവരി 18ന് (വെള്ളി) വിവിധ വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 19ന് (ശനി) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ റിസോഴ്‌സ് സെന്റര്‍ ഹാളില്‍  രാവിലെ 10 മുതല്‍ സെമിനാര്‍ നടത്തും. കില മുന്‍ ഡയറക്ടര്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. പി പി ബാലന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തും. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹനും വിഷയം അവതരിപ്പിക്കും. നവകേരളം കര്‍മ്മ പദ്ധതി, സംയോജിത തദ്ദേശ സ്വയംഭരണ സര്‍വ്വീസ്, ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍, കാസര്‍കോട് വികസന പാക്കേജ് എന്നീ വിഷയങ്ങളിലായിരിക്കും സെമിനാര്‍. ഉച്ചയക്ക് ശേഷം 3 മുതല്‍ 4.30 വരെ സംസ്ഥാനതല പരിപാടിയുടെ പ്രദര്‍ശനം സംഘടിപ്പിക്കും. 4.30 മുതല്‍ സ്വരാജ് ട്രോഫി,  മഹാത്മാ പുരസ്‌കാരങ്ങള്‍ നേടിയ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മികച്ച പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമുളള അവാര്‍ഡുകളും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംകെഎം അഷറഫ് എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എം രാജഗോപാലന്‍ എംഎല്‍എ , ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എന്നിവര്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
 

date