Skip to main content

ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു  

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭയില്‍ ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു. കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രപരിസരം, തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷന്‍, വടകരമുക്ക്, മരക്കാപ്പ് കടപ്പുറം, ശബരി ക്ലബ് പരിസരം, പടന്നക്കാട് ഗുഡ് ഷെപ്പെര്‍ഡ് പള്ളി പരിസരം, ഞാണിക്കടവ് പള്ളി പരിസരം, കല്ലൂരാവി ജംഗ്ഷന്‍, അമ്മയും കുഞ്ഞും ആശുപത്രി പരിസരം എന്നി എട്ട് കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും കടപ്പുറം നവോദയ കോളനി, പടന്നക്കാട് നെഹ്റ്രു കോളേജ് പരിസരം എന്നിവിടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ഫെബ്രുവരി 24 വരെ താല്‍പ്പര്യപത്രം അയക്കാം. വിവരങ്ങള്‍ക്ക് www.kanhagadmuncipality.Isgkerala.gov.in  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

date