Skip to main content

ദേശീയ സമ്മതിദായക ദിനാഘോഷം; വോട്ടര്‍മാര്‍ക്കായി മത്സരങ്ങള്‍

ആലപ്പുഴ: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണം ലക്ഷ്യമിട്ട് വോട്ടര്‍മാര്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. എന്റെ വോട്ട് എന്റെ ഭാവി; ഒരു വോട്ടിന്റെ ശക്തി എന്ന വിഷയത്തില്‍ ക്വിസ്, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈനിംഗ്, മുദ്രാവാക്യ രചന, ഗാനാലാപനം എന്നീയിനങ്ങളിലാണ് മത്സരങ്ങള്‍. 

ക്വിസ് ഒഴികെയുള്ള ഇനങ്ങള്‍ക്ക് അമച്വര്‍, പ്രഫഷണല്‍, സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. സ്‌കൂളുകള്‍, കോളേജുകള്‍, അംഗീകൃത സംഘടനകള്‍ എന്നിവയ്ക്ക് സ്ഥാപന തലത്തില്‍ മത്സരിക്കാം. 

വിശദവിവരങ്ങള്‍ https://ecisveep.nic.in/contest എന്ന ലിങ്കില്‍ ലഭിക്കും. ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റു മത്സരങ്ങളുടെ  എന്‍ട്രികള്‍ മാര്‍ച്ച് 15നകം voter-contest@eci.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.

date