Skip to main content

യുവതി ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം വെള്ളിയാഴ്ച 

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതികളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രൂപീകരിച്ച് യുവജന ക്ഷേമ ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ലഭിച്ച ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം  വെള്ളിയാഴ്ച നടക്കും.
രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.ജി. രാജേശ്വരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിക്കും. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.എസ്. ചന്ദ്രികാ ദേവി, ജയിംസ് സാമുവല്‍, രമ്യാ രമണന്‍ എന്നിവര്‍ പങ്കെടുക്കും.

date