Skip to main content

ഗതാഗത നിയന്ത്രണം

കോഴിപാലം - കാരയ്ക്കാട്  റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഈ മാസം ഏഴ് മുതല്‍ ഒരുമാസത്തേക്ക് താല്ക്കാലികമായി നിയന്ത്രിച്ചു. കുറിച്ചിമുട്ടം ഭാഗത്തുനിന്നും  പൊയ്കമുക്കിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറിച്ചിമുട്ടം ജംഗ്ഷനില്‍ നിന്നും കിടങ്ങന്നൂര്‍ക്കുള്ള പാതയിലൂടെ മണപ്പളളി ജംഗ്ഷനില്‍ എത്തി എലിമുക്ക്-കോട്ട വഴി പൊയ്കമുക്കില്‍ എത്തണം.

 

പൊയ്കമുക്കില്‍നിന്നും കോഴിപാലം-കുറിച്ചിമുട്ടം ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ കോട്ട - എലിമുക്ക് -മണപ്പളളി വഴി കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകണമെന്നും ജില്ല പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date