Skip to main content

സ്ത്രീശക്തി കലാജാഥ നാടക കളരിക്ക് തുടക്കം 

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  "സ്ത്രീശക്തി കലാജാഥ" നാടക കളരിക്ക് തൃശൂർ കിലയിൽ തുടക്കം. സ്ത്രീപക്ഷ നവകേരളം സംസ്ഥാനതല ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന നാടക കളരി  സംഘടിപ്പിക്കുന്നത്. സ്ത്രീപക്ഷ നവകേരളം ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത 42 കുടുംബശ്രീ വനിതകള്‍ക്കായാണ്  സ്ത്രീശക്തി കലാജാഥ നാടകക്കളരിയുടെ ഫൈനല്‍ റിഹേഴ്‌സല്‍ സംഘടിപ്പിക്കുന്നത്. സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നാടകവും സംഗീതശില്‍പ്പവുമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സ്ത്രീധനത്തിനെതിരായ സന്ദേശം ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 26ന് രാവിലെ 11മണിക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സ്ത്രീശക്തി കലാജാഥയുടെ രംഗാവതരണവും നടക്കും.

date