Skip to main content

ഖാദി വസ്ത്ര പ്രചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24)

തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ  ഖാദി വസ്ത്ര പ്രചരണ പരിപാടികൾക്ക്  ഫെബ്രുവരി 24 ന് തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രചാരണപരിപാടികളുടെ ഉദ്ഘാടനം കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. അയ്യന്തോൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസ്, തൃശൂർ കോർപ്പറേഷൻ, കേരള ബാങ്ക് റീജണൽ ഓഫീസ്, വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നീ സ്ഥലങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ ഉപ ഡയറ്കടറാഫീസിൽ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ്  പി.കെ ഡേവീസ് മാസ്റ്റർ അധ്യക്ഷനാകും. ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യാതിഥിയാവും.  വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ നന്ദിയും ആശംസിക്കും. ചടങ്ങിൽ ജീവനക്കാർക്കും സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുമുള്ള ഖാദി വസ്ത്രവിതരണവും നടക്കും. 

കോർപ്പറേഷൻ ഹാളിൽ 11.30 ന് നടക്കുന്ന ചടങ്ങിൽ മേയർ എം.കെ വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

കേരള ബാങ്ക് റീജണൽ ഓഫീസിൽ ഉച്ചയ്ക്ക് 12.45 ന് നടക്കുന്ന പരിപാടിയിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ പങ്കെടുക്കും. വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.കെ. അനിൽ,പ്രസിഡന്റ് വി.വി  ഷിബു, തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ ടി എസ് സജീവ് എന്നിവർ പങ്കെടുക്കും.

date