Skip to main content

കരാര്‍ അടിസ്ഥാനത്തില്‍  പ്രോജക്ട് എഞ്ചിനീയര്‍ നിയമനം

 

    കാക്കനാട് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഹെഡ്  ക്വാര്‍ടേഴ്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ പ്രവൃത്തി പരിചയമുള്ള, അടുത്തിടെ വിരമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തേക്കാണ് നിയമനം. 30,000 രൂപയാണ് പ്രതിമാസ വേതനം.

    എഞ്ചിനീയറിംഗ് വിഭാഗത്തിന് നേതൃത്വം നല്‍കുക, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്തുക എന്നിവയാണ് പ്രധാന ചുമതലകള്‍. 

    താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കാക്കനാടുള്ള ഹെഡ് ക്വാര്‍ടേഴ്‌സില്‍ മാര്‍ച്ച് 16ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2881333, 2427560

date