Skip to main content

സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പദ്ധതി പ്രഖ്യാപനം മാർച്ച് 10 ന് 

ഗുരുവായൂർ നഗരസഭയുടെ സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പദ്ധതിയുടെ  ഭാഗമായി 17-ാം വാർഡിന്റെ ശുചിത്വ പദവി പ്രഖ്യാപനം മാർച്ച് 10 ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവ്വഹിക്കും. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവവളവും പാചകവാതകവും ഉണ്ടാക്കുകയും അജൈവ മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് വേർതിരിച്ച് നൽകുകയുമാണ്  പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിക്കും.  വാർഡിലെ ആർ ആർ ടി പ്രവർത്തകർ, ഹരിത കർമസേന വളണ്ടിയർമാർ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെ അനുമോദിക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മുൻ നഗരസഭ ചെയർമാന്മാർ തുടങ്ങിയവർ പങ്കെടുക്കും.

date