Skip to main content

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ അവളിടം യുവതി ക്ലബ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ജില്ലയില്‍ കേരള സംസ്ഥാന യുവജന ബോര്‍ഡ് രൂപീകരിച്ച അവളിടം യുവതി ക്ലബിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്കില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം എം.രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷവും സ്ത്രീ സമൂഹവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ പോളിടെക്നിക് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട് അധ്യക്ഷനായിരുന്നു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ് , അഡ്വ. ആലീസ് കൃഷ്ണന്‍ , നിലേശ്വരം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സുമേഷ്, തൃക്കരിപ്പൂര്‍ പഞ്ചായത്തംഗം കെ.വി രാധ , യൂത്ത് കോഡിനേറ്റര്‍ പി.വി രതീഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date