Skip to main content

അറബി പാഠപുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയിലും

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഇനി അറബി പാഠപുസ്തകങ്ങള്‍ വായിച്ച് പഠിക്കാം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പുളിക്കല്‍ അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്റാണ് പാഠപുസ്തകം തയ്യാറാക്കിയത്. ഏഴാം തരം വരെയുള്ള പുസ്തകങ്ങളാണ് ബ്രെയ്ല്‍ ലിപിയില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ അറബി പഠിക്കുന്നുണ്ടെങ്കിലും ഇതുവരെ പാഠപുസ്തകം ലഭിച്ചിരുന്നില്ല. പാഠപുസ്തകമില്ലാതെയാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നത്.
ജില്ലയിലെ വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ പുസ്തകം ഏറ്റ് വാങ്ങി. ഡിഡിഇ നിര്‍മല ദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍ അംഗങ്ങളായ സറീന ഹസീബ്, അഡ്വ. ടികെ റഷീദലി, സെക്രട്ടറി പ്രീതി മേനോന്‍, അസീസ് മാസ്റ്റര്‍, വിപി മുഹമ്മദ് ബഷീര്‍, എസ്എ റസാഖ്, ഷാഹിന തെയ്യമ്പാട്ടില്‍, എപി യൂനുസ്, മുസ്തഫ മാസ്റ്റര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

date