Skip to main content

പഠന ലിഖ്‌ന അഭിയാന്‍ 'മികവുത്സവം ' ജില്ലാ തല ആസൂത്രണ യോഗം ചേര്‍ന്നു

സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠന ലിഖ്‌ന അഭിയാന്റെ സാക്ഷരതാ പരീക്ഷ 'മികവുത്സവത്തിന്റെ ' വിജയത്തിനായി ചേര്‍ന്ന  ജില്ലാതല ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.  സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അധ്യക്ഷനായി. ഡയറ്റ് ലക്ചറര്‍ എസ്.ബിന്ദു, അസി. കോ ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു. 43164 പേരാണ് ജില്ലയില്‍ പഠന ലിഖ്‌ന അഭിയാന്‍ പദ്ധതിയില്‍ പഠിതാക്കള്‍. ഇവരില്‍ 36017 പേര്‍ സ്ത്രീകളും , 7146 പേര്‍ പുരുഷന്‍മാരും , ഒരാള്‍ ട്രാന്‍സ്ജന്ററുമാണ്.  21847 പേര്‍ ന്യൂനപക്ഷ വിഭാഗക്കാരും , 14089 പേര്‍ പട്ടിക ജാതിക്കാരും , 3232 പേര്‍ പട്ടിക വര്‍ഗക്കാരും  3996 പേര്‍ ഇതര വിഭാഗങ്ങളും ഉള്‍പ്പെടും.  കണ്ടെത്തിയ പഠിതാക്കള്‍ക്കായി 3509 സാക്ഷരതാ ക്ലാസുകള്‍ വളണ്ടറി അധ്യാപകരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. സാക്ഷരതാ മിഷന്റെ സാക്ഷരതാ പാഠാവലി ആസ്പദമാക്കി 120 മണിക്കൂറില്‍ കുറയാത്ത ക്ലാസുകളും നല്‍കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ജില്ലാതലം മുതല്‍ വാര്‍ഡ് തലം വരെ സംഘാടക സമിതികള്‍ രൂപീകരിച്ച്  വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. പദ്ധതിയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സഹകരണവും ലഭിച്ചു.  മന്ത്രിമാര്‍ , എം.പി മാര്‍ എം.എല്‍ എ മാര്‍ തുടങ്ങി വിവിധ ജന പ്രതിനിധികളും, വിശിഷ്ട വ്യക്തികള്‍ പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പങ്കെടുത്തു. മാര്‍ച്ച്  27 ന് നടക്കുന്ന മികവുത്സവത്തിലെ വിജയികള്‍ക്ക് സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷിക ദിനമായ ഏപ്രില്‍ 18 ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.    മികവുത്സവം നടത്തിപ്പിനായി ബ്ലോക്ക് ,നഗരസഭ, പഞ്ചായത്ത് തലങ്ങളിലും  ആസൂത്രണ യോഗം ചേരും.
 

date