Skip to main content

വാര്‍ഷിക പദ്ധതി രൂപീകരണ ശില്‍പ്പശാല തുടങ്ങി

സമഗ്രശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ വാര്‍ഷിക പദ്ധതി രൂപീകരണ ത്രിദ്വിന ശില്‍പ്പശാല കോട്ടക്കല്‍ അധ്യാപക ഭവനില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  നസീബ അസീസ് ഉദ്ഘാടനം ചെയ്തു.  എസ്.എസ്.കെ  ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍  ടി രത്‌നാകരന്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി.എസ് സുമ, സുരേഷ് കൊളശ്ശേരി, ഡയറ്റ് ഫാക്കല്‍റ്റി അംഗം സന്തോഷ് നടുവത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഡി മഹേഷ് സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. ശില്‍പശാലയില്‍ 2022-23 വര്‍ഷത്തെ സമഗ്രശിക്ഷാ കേരളം വിഭാവനം ചെയ്യുന്ന പദ്ധതികളുടെ രൂപീകരണവും സാമ്പത്തിക അവലോകനവും നടക്കും.

 പ്രീ-പ്രൈമറി, ആക്‌സസ് ആന്റ്  റിറ്റന്‍ഷന്‍, ക്വാളിറ്റി, ഇംക്ലൂസീവ് എജ്യുക്കേഷന്‍, ആര്‍.ടി.ഇ എന്‍ടൈറ്റില്‍മെന്റ്‌സ്, ടീച്ചര്‍ എജ്യുക്കേഷന്‍, ജന്റര്‍ ആന്റ് ഇക്വിറ്റി, വൊക്കേഷണല്‍ എജ്യുക്കേഷന്‍, മോണിറ്ററിങ് ആന്റ് പ്രോജക്ട് മാനേജ്‌മെന്റ്  എന്നീ ഇടപെടല്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സ്‌കൂള്‍, പഞ്ചായത്ത് പ്ലാനുകള്‍ ശേഖരിച്ച് ബ്ലോക്കില്‍ ക്രോഡീകരിച്ച് ജില്ലാതല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സംവിധാനമാണ് നിലവിലുളളത്.  154 ഓളം കോടി രൂപ വകയിരുത്തുന്ന പദ്ധതികളുടെ രൂപീകരണമാണ് ജില്ലാതല ശില്പശാലയില്‍ നടക്കുയെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി രത്‌നാകരന്‍ പറഞ്ഞു. ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ, പ്രധാനധ്യാപകര്‍, പ്രിന്‍സിപ്പല്‍ പ്രതിനിധികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.

date