Skip to main content

പാസ്വേഡ് ക്യാമ്പിന് തുടക്കം

ന്യൂനപക്ഷ  വിഭാഗങ്ങളിലെ ഹയര്‍സെക്കന്ററി  വിദ്യാര്‍ത്ഥികള്‍ക്കായി കേരള സംസ്ഥാന  ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന സൗജന്യ ദ്വിദിന വ്യക്തിത്വ വികസന - കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് തുടങ്ങി. വളാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ എം.ഇ. എസ് കേവീയം കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ്  വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍  ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എം ഫിറോസ്  അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ പി ഹസ്സന്‍ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. സ്‌കൂള്‍ പി.ടി.എ  പ്രസിഡന്റ് കെ.എം. അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി വി.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍,വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ അധ്യാപകരായ നവാസ്, അബ്ദുള്‍ നാസര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് കോ ഓര്‍ഡിനേറ്റര്‍ ടി. മുഹ്‌സിന്‍ നിയാസ് സ്വാഗതവും, കൃഷ്ണന്‍ നന്ദിയും പറഞ്ഞു

date