Post Category
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്കി
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.എട്ട് ലക്ഷം രൂപ ചെലവില്‍ 56 പേര്‍ക്കായി 27 തരം ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ പി.കുമാരന് ,ടി.ഇസ്മായില്‍, കെ.ഉഷ ബ്ലോക്ക് അംഗം പീതാംബരന്, സി.ഡി.പി.ഒ റീന, ബി.ഡി.ഒ. സുരേഷ് കുമാര്‍, രശ്മി, സക്കീന എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീന്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്കുന്നു.
date
- Log in to post comments