Skip to main content

ചോലനായ്ക്കര്‍ക്കുള്ള ആദരമായി തപാല്‍ വകുപ്പിന്റെ പ്രത്യേക കവര്‍ തിങ്കളാഴ്ച പുറത്തിറക്കും  

ഇന്ത്യയില്‍ അധിവസിക്കുന്ന ഒരേയൊരു വേട്ടക്കാരന്‍ ഗോത്രവും ഏഷ്യയിലെ ഗുഹാവാസികളായ ഏക ഗോത്രവര്‍ഗ്ഗവുമായ ചോലനായ്ക്കര്‍ വിഭാഗക്കാരെ ആദരിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 21ന് കേരള വനം വന്യജീവി വകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കുന്നു. 2005 ലെ റിപ്പബ്ലിക് ഡേ പരേഡില്‍ രാഷ്ട്രപതിയുടെ വിശിഷ്ടാതിഥിയായി ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തയാളും അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചോലനായ്ക്കരുടെ മൂപ്പനുമായ മാതന്റെ സ്മരണാര്‍ത്ഥമാണ് അന്താരാഷ്ട്ര വനിത ദിനത്തില്‍ പ്രത്യേക കവര്‍ പുറത്തിറക്കുന്നത്. മാര്‍ച്ച് 21ന് രാവിലെ 11ന് നിലമ്പൂര്‍ പോസ്റ്റ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍  കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി നിര്‍മലദേവി നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി പ്രവീണിന് നല്‍കി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കും. തുടര്‍ന്ന് പ്രത്യേക തപാല്‍ കവറിന്റെ വില്‍പ്പനയും തുടങ്ങും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആധാര്‍മേള, മൈ സ്റ്റാമ്പ് ഫിലാറ്റലി മേള എന്നിവയുമുണ്ടാകും. പൊതുജനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ എല്ലാവിധ സേവനങ്ങളും ഇവിടെ ലഭിക്കും. ഫോണ്‍: 0483 2766840, 2762330.
 

date