Post Category
നിക്ഷേപ സംഗമം ഇന്ന്
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഈ വര്‍ഷത്തെ ജില്ലാ തല നിക്ഷേപ സംഗമം ഇന്ന് (മാര്‍ച്ച് 19) മലപ്പുറം സൂര്യ റീജന്‍സിയില്‍ നടത്തും. ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് അവബോധം നല്‍കുക, സംരംഭകരുടെ നൂതന ആശയങ്ങളും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യുക എന്നീ വിഷയങ്ങളിലുള്ള സംഗമം പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയാകും. മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും. ഫോണ്‍: 0483 2737405.
date
- Log in to post comments