Skip to main content

വജ്ര ജൂബിലി ഫെല്ലോഷിപ്പ്:* *സൗജന്യ കലാപരിശീലനത്തിന് അപേക്ഷിക്കാം*

 

 

വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതിക്കു കീഴിൽ സൗജന്യ കലാപരിശീലനത്തിനായി പ്രായഭേദമന്യേ പഠിതാക്കളെ ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പും മാനന്തവാടി, ബത്തേരി, കൽപ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളും ചേർന്നാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. കൂടിയാട്ടം, മോഹിനിയാട്ടം, പെയിന്റിംഗ്, ശിൽപകല, നാടൻപാട്ട്, ചെണ്ട - തായമ്പക എന്നീ കലാരൂപങ്ങളിലാണ് പരിശീലനം നൽകുക.

 

കൂടിയാട്ടം, നാടൻപ്പാട്ട് എന്നീ ഇനങ്ങളിലാണ് ബത്തേരി ബ്ലോക്കിൽ പരിശീലനം നൽകുന്നത്. ബത്തേരി ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും അപേക്ഷ ഫോം ലഭ്യമാണ്. അവ പൂരിപ്പിച്ചു ഗ്രാമപഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ നൽകിയാൽ മതി.

 

കൂടിയാട്ടം, ചെണ്ട (തായമ്പക ) എന്നിവയാണ് മാനന്തവാടി ബ്ലോക്കിലെ കലാ ഇനങ്ങൾ. എല്ലാ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അപക്ഷ ഫോം പൂരിപ്പിച്ചു നൽകാം.

കൽപ്പറ്റ ബ്ലോക്കിൽ കൂടിയാട്ടം, മോഹിനിയാട്ടം, പെയിന്റിംഗ് എന്നിവയാണ് ഇനങ്ങൾ. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ അപേക്ഷ ഫോം ലഭ്യമാണ്.

 

ശിൽപകലയിലാണ് പനമരം ബ്ലോക്കിൽ സൗജന്യ പരിശീലനം നൽകുന്നത്. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ ഫോം പൂരിപ്പിച്ചു നൽകാം.

 

സുകുമാര കലകളിൽ നിശ്ചിത യോഗ്യത നേടിയ യുവാക്കൾക്ക് സാമൂഹ്യ കലാ പരിശീലനത്തിന് വേദി ഒരുക്കുന്നതോടൊപ്പം രണ്ടു വർഷക്കാലം ഫെല്ലോഷിപ് നൽകി അവരെ പിന്തുണക്കുന്നതാണ് ഈ പദ്ധതി. ഇവർ വഴി പ്രായഭേദമന്യേ ജനങ്ങൾക്ക്‌ സൗജന്യ കലാപരിശീലനം നൽകും.

 

ക്ലാസിക്കൽ കല, അഭിനയ കല, ലളിത കല, ഫോക് ലോർ കലാരൂപങ്ങൾ എന്നീ വിഭാഗങ്ങളിലായി 45 ഓളം കലാരൂപങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരളകലാമണ്ഡലം കല്പിത സർവകലാശാല, കേരളസംഗീത നാടക അക്കാദമി, ലളിതകല അക്കാദമി, ഫോക് ലോർ അക്കാഡമി എന്നിവയുടെ സഹകരണത്തോടെ 45 കലാരൂപങ്ങളിൽ പ്രാമുഖ്യമുള്ള 1000 കലാകാരന്മാരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നു. ഇവർക്ക് 10000 രൂപ സാംസ്‌കാരിക വകുപ്പും 5000 രൂപ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവും നൽകും.

date