Skip to main content

സമ്മാനങ്ങൾ വിതരണം ചെയ്തു

ഔദ്യോഗിക ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി ആസദി കാ അമൃത് മഹോത്സവിന്റെ പ്രാധാന്യം കണക്കിലെടുത്ത് നിയമവകുപ്പ് ജീവനക്കാർക്കായി സംഘടിപ്പിച്ച ലേഖനമെഴുത്ത് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനദാനം നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനക്സ്-2ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നിയമ വകുപ്പ് സെക്രട്ടറി വി. ഹരി നായർ അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ സെക്രട്ടറി സാദിഖ് എം.കെ. സ്വാഗതം ആശംസിച്ചു.  അഡിഷണൽ നിയമ സെക്രട്ടറിമാരായ എൻ. ജീവൻ, ബി.എസ്. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാഷാ രചനയും ലിപി വിന്യാസവും എന്ന വിഷയത്തിൽ മലയാള ഭാഷാ വിദഗ്ധൻ ഡോ. ശിവകുമാർ നിയമവകുപ്പ് ജീവനക്കാർക്കായി ക്ലാസെടുത്തു.
പി.എൻ.എക്സ്. 1149/2022

date