Skip to main content

നിയമസഭ പരിസ്ഥിതി സമിതി യോഗം 31ന് കോട്ടയത്ത്

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2021-23), മാർച്ച് 31ന് രാവിലെ 10ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.  വൈക്കം മണ്ഡലത്തിൽ പ്രളയത്തെ തുടർന്ന് പരിസ്ഥിതിനാശം സംഭവിച്ച മൂവാറ്റുപുഴ ആറിന്റെ തീരപ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പും വിവരശേഖരണവും നടത്തും.  തുടർന്ന് വൈക്കം താലൂക്കിലെ വെള്ളൂർ വില്ലേജിലെ ചെറുകര പ്രദേശവും അനുബന്ധ സ്ഥലങ്ങളും സമിതി സന്ദർശിക്കും.
പി.എൻ.എക്സ്. 1153/2022

date