Skip to main content

ക്ഷീര കർഷക പാർലമെന്റ് സംഘടിപ്പിച്ചു: ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്  ശബ്ദമുയർത്തും: ഹൈബി ഈഡൻ എം.പി

 

      ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ലോകസഭയിൽ  ശബ്ദമുയർത്തുമെന്ന് ഹൈബി ഈഡൻ എം.പി ഉറപ്പു നൽകി. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ  സംഘടിപ്പിച്ച ക്ഷീര കർഷക പാർലമെന്റ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു എം.പി. 

     ക്ഷീര കർഷകർക്ക് പാൽ വില ഇൻസെന്റീവ് നൽകുന്നതിനായി ഒരു കോടി രൂപയും, കറവ പശുക്കളെ വാങ്ങുന്നതിന് പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുള്ളതായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. 

      മേക്കാലടി ക്ഷീര സംഘം പ്രസിഡന്റ് ശടി.പി.ജോർജ്ജ് സ്വാഗതം ആശംസിച്ചു. എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ ഡയറക്ടർ എം.ടി.ജയൻ, ക്ഷീര സംഘം പ്രസിഡന്റുമാരായ എം.എൻ.ഗിരി, എം.എൻ രാജീവ്, ബിജു കുര്യൻ, സി.എ എബ്രഹാം, ഇ.ബാലകൃഷ്ണപിള്ള, കെ.എം.ഹനീഫ, വിജയകുമാർ,  ടി.വി സുബി., ക്ഷീര സംഘം സെക്രട്ടറി എ.കെ ഹേമലത എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ക്ഷീര കർഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ അവതരിപ്പിച്ചു. വൈപ്പിൻ ക്ഷീര വികസന ഓഫീസർ കെ.എസ് .ബിന്ദുജ നന്ദി രേഖപ്പെടുത്തി.

       ക്ഷീര സഹകരണ സംഘം ഭാരവാഹികൾക്കുളള പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ എം.ജെ.ജോമി ഉദ്ഘാടനം നിർവ്വഹിച്ചു.  എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ആലുവ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. ക്ഷീര വികസന വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ പി.പി ബിന്ദുമോൻ,  കേരളാ സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) ഡയറക്ടർ ലിസി സേവ്യർ, ERCMPU ഡയറക്ടർമാരായ പി എസ് നജീബ്,  എ.വി.ജോയ്, ക്ഷീര സംഘം പ്രസിഡന്റുമാരായ  വിശ്വംഭരൻ.എൻ.യു, ജോബി ജോൺ, സുധൻ.പി.എ, നസീർ.എ.എ, ആലുവ ക്ഷീര വ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റ് ടി.കെ.കുഞ്ഞിന, റിട്ട.ക്ഷീര വികസന ഓഫീസർ എം.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കോട്ടയം ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ  സി.ആർ.ശാരദ മോഡറേറ്ററായി. തുടർന്ന് നടന്ന സെമിനാർ  ക്ഷീര വികസന വകുപ്പ്  റിട്ട.ഡെപ്യൂട്ടി ഡയറക്ടർ പി.മോഹനൻ, ക്ഷീര വികസന വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ  എം.എം.അബ്ദുൾ കബീർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എറണാകുളം ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ ബെറ്റി ജോഷ്വായുടെ നേതൃത്വത്തിൽ പൊതു ചർച്ച നടന്നു.

date