Skip to main content

വയോജന സംരക്ഷണം സമൂഹത്തിന്റെ ആവശ്യകത:  മന്ത്രി എ.സി.മൊയ്തീന്‍

    വയോജന സംരക്ഷണം സമൂഹത്തിന്റെ ആവശ്യകതയാണ് എന്ന കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് നടത്തുന്നതെന്നും വ്യവസായ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ റവന്യു-സാമൂഹ്യനീതി വകുപ്പുകള്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സബ്കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ടി.വി അനുപമ വിശിഷ്ടാതിഥിയായി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ.വേലായുധന്‍, ഡോ.വസന്ത് എന്നിവര്‍ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ എസ്. സുലക്ഷണ സ്വാഗതവും സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം പി.പി. ബാലന്‍ നന്ദിയും പറഞ്ഞു. നേത്ര, ദന്ത ജനറല്‍ മെഡിസില്‍ വിഭാഗങ്ങളിലായി 1568 പേരാണ് പരിശോധനക്കെത്തിയത്. ദന്തരോഗ വിഭാഗത്തില്‍ 53 പേരും ശ്വാസകോശ നിര്‍ണ്ണയത്തിനായി 53 പേരും അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനായി 17 പേരും ഇസിജി 142 പേരും രക്തപരിശോധനയ്ക്കായി 119 പേരും എത്തി. മരുന്നുവിതരണവും നടത്തി.
 

date