Skip to main content

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ്, സിവിൽ സർവീസ്, UGC/NET/JRF, GATE/MAT   വിഭാഗങ്ങളിലെ അന്തിമ ഗുഭോക്തൃപ്പട്ടികകൾ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1155/2022

date