Post Category
സ്പെഷ്യൽ അലോട്ട്മെന്റ് 24 ന്
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് മാർച്ച് 24 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്ട്രഷനും പുതിയ കോളേജ്/കോഴ്സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 22 മുതൽ മാർച്ച് 23, 5 മണി വരെ ചെയ്യണം. മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും മാർച്ച് 24 നുള്ള സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള NOC രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363,64.
പി.എൻ.എക്സ്. 1159/2022
date
- Log in to post comments