Skip to main content

സി-ആപ്റ്റ് മൾട്ടി മീഡിയ അക്കാദമി ഫ്രാഞ്ചൈസി ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് (സി-ആപ്റ്റ്)ന്റെ മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കും.
പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, പോജിസ്റ്റിക്‌സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്‌സുകളാണ് വിവിധ ഫ്രാഞ്ചൈസി സെന്ററുകളിൽകൂടി നൽകി വരുന്നത്.
ഫ്രാഞ്ചൈസി ആരംഭിക്കാൻ താൽപര്യമുള്ളവർ 9847131115, 8547440416 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.captmultimedia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.
പി.എൻ.എക്സ്. 1161/2022

date