Skip to main content

അറിയിപ്പുകള്‍

 

 

 

ടെണ്ടര്‍

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മരാമത്ത് പ്രവൃത്തിക്കായി ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496- 2590232

മസ്റ്ററിംഗ് നടത്തണം

കേരളഷോപ്പ്സ് ആന്റ്് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ഈ വര്‍ഷം ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ മാര്‍ച്ച് 20നകം മസ്റ്ററിംഗ് ചെയ്യുന്നതിനായി ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ആരോഗ്യകേന്ദ്രത്തിലെ ഒഴിവുകളില്‍ നിയമനം

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒളവണ്ണ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഓരോ ഒഴിവ് വീതം) താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 24ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

അളവ് തൂക്ക പുനഃപരിശോധനാ ക്യാമ്പ് 23 ലേക്ക് മാറ്റി

രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വ്യാപാരികള്‍ക്കായി മാര്‍ച്ച് 24ന് നടത്താനിരുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് മാര്‍ച്ച് 23 ലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 8281698108

ഗതാഗതം നിരോധിച്ചു

മുല്ലപ്പള്ളി ചാലിയം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 19 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രബോധിനി മുതല്‍ ചാലിയം വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പ്രബോധിനി ജംഗ്ഷനില്‍ നിന്നും ചാലിയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടലുണ്ടി വഴി തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 2016-17 മുതല്‍ 2019-20 അദ്ധ്യയനവര്‍ഷം വരെയുള്ള കാലയളവില്‍ മികച്ച നേട്ടം കരസ്ഥമാക്കിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kozhikodedde.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

റാങ്ക് പേ കുടിശ്ശിക (ആര്‍മി ഓഫീസേഴ്സ്); അപേക്ഷ സമര്‍പ്പിക്കാം

സുപ്രീം കോടതിയുടെ 2012 സെപ്തംബര്‍ നാലിലെ ഉത്തരവ് പ്രകാരം റാങ്ക് പേ കുടിശ്ശിക ലഭിക്കാത്ത, സൈനിക സേവനത്തില്‍ നിന്നും വിരമിച്ച കോഴിക്കോട് ജില്ലയിലെ കമ്മീഷന്‍ഡ് ഓഫീസേഴ്സ് പി.സി.ഡി.എ(ഒ)യിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് https://pedaopune.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കേണ്ടതാണെന്ന് അസി. കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് അറിയിച്ചു. കൂടാതെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമായ ആര്‍മി ഓഫീസര്‍മാരുടെ ലിസ്റ്റിലും വിവരങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0495-2771881.

date