Skip to main content

ഗോത്ര കലാമേള 'തുടി' 21, 22 തീയതികളില്‍

 

 

 

പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സംഘടിപ്പിക്കുന്ന പാരമ്പര്യ ഗോത്ര കലാമേളയായ തുടി 2022 മാര്‍ച്ച് 21, 22 തീയതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. മാര്‍ച്ച് 21ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 

അന്യം നിന്നു പോകുന്ന പാരമ്പര്യ ഗോത്ര വര്‍ഗ്ഗ കലകളെ ശാക്തീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വൈവിധ്യമാര്‍ന്ന ഗോത്ര കലാപരിപാടികള്‍ മേളയില്‍ അരങ്ങേറും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായ ചടങ്ങില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ബെന്നി പി. തോമസ് സ്വാഗതം പറയും.

date