Skip to main content

ലതാ മങ്കേഷ്‌കര്‍ സ്മൃതി നാളെ (മാര്‍ച്ച് 20)

 

 

 

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന ലതാ മങ്കേഷ്‌കര്‍ സ്മൃതി നാളെ (മാര്‍ച്ച് 20) ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ലതാ മങ്കേഷ്‌കറുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ലതാ ജീ കീ ആവാസ്- ജുഗല്‍ ബന്ദിയും ഗസല്‍രാവും അരങ്ങേറും. കൂടാതെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് രണ്ടു തവണ എ ഗ്രേഡ് നേടിയ ചേമഞ്ചേരി പൂക്കാട് സ്വദേശി വി.കെ. ആദര്‍ശിന്റെ നേതൃത്വത്തില്‍ ചെണ്ടമേളവും കാലിക്കറ്റ് കലാലയയിലെ ഇസല്‍ മലബാര്‍ കോല്‍ക്കളി സംഘം നാസര്‍ കുരിക്കളുടെയും ലത്തീഫ് കുരിക്കളുടെയും നേതൃത്വത്തില്‍ കോല്‍ക്കളിയും നടക്കും. 

കേരള സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവ് അനീഷ് മണ്ണാര്‍ക്കാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും പരിപാടിയോടനുബന്ധിച്ചുണ്ടാകും. തുപ്പേട്ടന്‍ രചിച്ച എടക്കാട് നാടക കൂട്ടായ്മയുടെ 'അവാര്‍ഡ്' എന്ന നാടകവും അരങ്ങേറും. പ്രശസ്ത സിനിമാതാരം ടി. സുരേഷ് ബാബുവും മറ്റു പ്രമുഖ അഭിനേതാക്കളും നാടകത്തില്‍ അണിനിരക്കും. ഇതു കൂടാതെ, സര്‍ക്കാറിന്റെ വികസന ഫോട്ടോ-വീഡിയോ പ്രദര്‍ശനവും നടക്കും.

date