Skip to main content

എച്ച് ഐ വി - എയ്ഡ്സ്  ഫോക് ക്യാമ്പെയിന് സമാപനം

 

 

 

കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ  സൊസൈറ്റിയും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച  രണ്ടാഴ്ചത്തെ നാടൻ കലാജാഥക്ക് സമാപനമായി. കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന സമാപന ക്യാമ്പെയിൻ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി  45  നാടൻ കലാരൂപങ്ങളാണ് ബോധവത്കരണ പരിപാടിയിൽ ഉൾപ്പെടുത്തിയത്. 'അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം' എന്ന സന്ദേശവുമായി എച്ച് ഐ വി  പകരുന്ന വഴികൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ചികിത്സ, ടെസ്റ്റിങ് - കൗൺസലിംഗ് സൗകര്യങ്ങൾ, എച്ച് ഐ വി ബാധിതരോടുള്ള സാമൂഹ്യ വിവേചനങ്ങൾ ഇല്ലാതാക്കൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹ്യ ബോധവത്കരണ പരിപാടികളാണ് അരങ്ങേറിയത്.

 ഡോക്ടർ അരുൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ആശുപതി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാൽ, ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി  എന്നിവർ സംസാരിച്ചു .  കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിസോഴ്സ് പേഴ്സൺ പ്രഷുഭൻ , ഹെൽത്ത്‌ ഇൻസ്പെക്ടർ രാജീവ് എന്നിവർ ക്ലാസുകൾ എടുത്തു. ഐസിടിസി കൗൺസിലർ ലിജി നന്ദി രേഖപ്പെടുത്തി.

date