Skip to main content

ആർക്കൈവ്‌സ് വകുപ്പ് കുന്ദമംഗലം സബ്‌സെന്റർ ഉദ്ഘാടനം 21ന്

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ കുന്ദമംഗലം സബ്‌സെന്റർ മാർച്ച് 21ന് വൈകിട്ട് നാലിന് കുന്ദമംഗലം മിനിസിവിൽസ്റ്റേഷൻ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. തുറമുഖം, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും. പി.റ്റി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി വിശിഷ്ടാതിഥിയാകും. വടക്കൻ കേരളത്തിലെ ചരിത്രരേഖാശേഖരങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും അവയുടെ ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനുമായാണ് സബ്‌സെന്റർ.
പി.എൻ.എക്സ്. 1168/2022

date