Skip to main content

ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകള്‍-വീഡിയോ ഡോക്യുമെന്റേഷന് അവസരം

ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകളുടെ ദേശീയ കോണ്‍ഫറന്‍സ്  ഏപ്രില്‍ മാസത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ഈ കോണ്‍ഫറന്‍സില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ, വ്യക്തികളുടെ, സംഘടനകളുടെ, ഹരിത കര്‍മ്മസേനയുടെ, ഹരിത സഹായ സ്ഥാപനങ്ങളുടെ എന്നിവരുടെയെല്ലാം വേറിട്ട മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കുന്നതിന് അവസരം ലഭിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്
പരമാവധി 5 മിനിട്ടില്‍ കവിയാത്ത രീതിയില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയോ വിഡിയോ ഡോക്യുമെന്റ് ചെയ്ത് പ്രാഥമിക വിലയിരുത്തലിനായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷനില്‍ നേരിട്ട് സമര്‍പ്പിക്കുക. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകളില്‍ നിന്നും സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെടും. സമര്‍പ്പിക്കുന്ന വീഡിയോ എന്തുകൊണ്ടാണ് വേറിട്ടതും മികച്ച മാതൃകയാകുന്നതും എന്നതും പ്രസ്തുത പ്രവര്‍ത്തനം സമൂഹത്തിന് ഏത് രീതിയില്‍ പ്രയോജനപ്പെടുന്നു എന്നതും വീഡിയോയില്‍ വിശദമാക്കിയിരിക്കണം. വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21. വീഡിയോകള്‍ ലഭിക്കേണ്ട വിലാസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട-689645, ഫോണ്‍ : 0468-2322014.

date