Skip to main content

കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം മാര്‍ച്ച് 21ന്

കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 21ന് രാവിലെ 11.30ന് റവന്യു, ഭവന, നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാവും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ല കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.

date