Skip to main content

ആസാദി ക അമൃത് മഹോത്സവ്  ജില്ലാതല ഉദ്ഘാടനം ഇന്ന്  

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷീകാഘോഷ പരിപാടി - ആസാദി ക അമൃത് മഹോത്സവ് ജില്ലാതല ഉദ്ഘാടനം  

ഇന്ന് (മാർച്ച് 20) രാവിലെ 9.30 ന് അയ്മനം ഗ്രാമപഞ്ചായത്ത് എന്‍.എന്‍. പിള്ള സ്മാരക സാംസ്‌കാരികനിലയത്തില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ ജില്ലാതല  നിർവ്വഹിക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. 

ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാനായ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ സി.ജെ. കുട്ടപ്പന്‍, വിഖ്യാത കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, ഉത്തരവാദിത്ത ടൂറിസം  രാജ്യാന്തര പുരസ്‌കാരം നേടിയ അയ്മനം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ  ചടങ്ങിൽ ആദരിക്കും

 

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം; നമ്മുടെ ഗ്രാമങ്ങളും സ്വയം പര്യാപ്തതയും' എന്ന വിഷയത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.ബിന്ദു, ഡോ.റോസമ്മ് ജോണി, ബ്ലോക്കു പഞ്ചായത്തംഗങ്ങളായ കെ.വി.രതീഷ്, കെ.കെ.ഷാജിമോന്‍,ഗ്രാമപഞ്ചായത്തംഗം പ്രമോദ് തങ്കച്ചന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ചന്ദ്രബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, സി.എം. അനി, ജയ്മോൻ കരീമഠം, ബെന്നി പൊന്നാരം, ബാബു കെ. എബ്രഹാം, , പി.സജി എന്നിവർ സംസാരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഉപഡയറക്ടർ കെ. .ആർ പ്രമോദ് കുമാർ സ്വാഗതവും ജില്ലാ  ഇൻഫർമേഷൻ ഓഫീസർ   എ. അരുണ്‍കുമാര്‍ നന്ദിയും പറയും. 

തുടര്‍ന്ന്  സി.ജെ.കുട്ടപ്പന്‍ നയിക്കുന്ന തായില്ലം തിരുവല്ലയുടെ പാട്ടുപടേനിയിൽ  25 കലാപ്രതിഭകള്‍ അണിനിരക്കുന്ന നാടന്‍പാട്ടും ദൃശ്യവിരുന്നും അരങ്ങേറും .

. ഉച്ചകഴിഞ്ഞ് 2 ന് ഗ്രാമോത്സവം - കലാവിരുന്നും  ഡോക്യുമെന്ററി പ്രദർശനവും നടത്തും.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പരിപടി സംഘടിപ്പിക്കുന്നത്.

date