Skip to main content

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം

ദേശീയപാത വികസനത്തിനായി രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് മേഖലയില്‍ ഭൂമിയേറ്റെടുക്കലിന് നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് ജില്ലാ ആര്‍ബിട്രേറ്റായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥല ഉടമകള്‍ നല്‍കിയ പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ സഹായത്തിനായി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ നിയമിക്കുന്നു. റവന്യൂ വകുപ്പില്‍ നിന്ന്് ഡെപ്യൂട്ടി കലക്ടറായി വിരമിച്ച ,വിഷയത്തില്‍ അവഗാഹമുള്ള പരിചയ സമ്പന്നരായ വ്യക്തികളില്‍ നിന്ന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം  ഏപ്രില്‍ നാലിന് വൈകീട്ട് മൂന്നിന് മുമ്പായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ കലക്ടറേറ്റിലെ ലാന്റ് അക്വസിഷന്‍ സെക്ഷനില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483 2739581. 

date