Skip to main content

വടക്കാഞ്ചേരിയിൽ ഇനി ഗ്രീൻ ബില്‍ഡിംഗുകൾ ഉയരും 

വടക്കാഞ്ചേരി നഗരസഭ ബജറ്റിൽ ശ്രദ്ധേയമായി ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പരിസ്ഥിതി നാശത്തിന്‍റെയും പ്രാരംഭ കാലഘട്ടത്തിലാണ് നഗരസഭ  ആശയം മുന്നോട്ട് വയ്ക്കുന്നത്. നഗരസഭയില്‍ നിർമ്മിക്കുന്ന വീടുകള്‍ നാഷണല്‍ ബില്‍ഡിംഗ് കോഡ്, കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് എന്നിവയില്‍ അനുശാസിക്കും വിധം പരിസ്ഥിതി സൗഹൃദമാക്കും. പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മ്മാണം നിരോധിക്കാനും നഗരസഭ ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരങ്ങൾ സംരക്ഷിച്ചും  ചെടികള്‍ നട്ടുകൊണ്ടും വേണം വീടുകളും കെട്ടിടങ്ങളും നിർമ്മിക്കാൻ. കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ  പരിസ്ഥിതിക്ക് ദോഷം സംഭവിക്കരുതെന്നും പ്രകൃതിക്ക്  ഹാനികരമായ ഒന്നുംതന്നെ ഉപയോഗിച്ചാവരുത് നിര്‍മ്മാണം എന്നതുമാണ് പ്രധാന ഉദ്ദേശ്യം. ഗ്രീന്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുകയും  ജൈവമാലിന്യ സംസ്കരണത്തിന് ഉറവിടസംസ്കരണ ഉപാധികള്‍ ഉപയോഗിക്കുകയും    അജൈവ മാലിന്യം എല്ലാമാസവും ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുകയും ചെയ്യുന്നവര്‍ക്ക് നിശ്ചിതശതമാനം കെട്ടിട നികുതിയില്‍ ഇളവ് നല്‍കുവാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.

date