Skip to main content

അന്താരാഷ്ട്ര വനദിനം ആചരിച്ചു 

വനം - വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനദിനാചരണം സനീഷ് കുമാർ ജോസഫ്  എം എൽ എ ഉദ്ഘാടനം ചെയ്തു. വനമിത്ര അവാർഡ് ജേതാവായ വി.കെ ശ്രീധരന് പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു . പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിലെ ഭൂമിത്ര ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ചാലക്കുടി നഗരസഭ ചെയർമാൻ വി. ഒ. പൈലപ്പൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ദീപ കെ.എസ്, പ്രിൻസിപ്പൽ ഡോ. ശ്രീരേഖ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജോസഫ് തോമസ്, വാഴച്ചാൽ ഡി.എഫ് ഒ ആർ. ലക്ഷ്മി, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നിബു കിരൺ , റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രഞ്ജിത്ത്, ഭൂമിത്ര ക്ലബ്ബ് ഫാക്കൽറ്റി എം.കെ. സത്യൻ എന്നിവർ സംസാരിച്ചു. കെ.എഫ് ആർ ഐ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി. സജീവ് "കാട് എന്ത്, എന്തിന്" എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ സ്വാഗതവും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സ്ക്കറിയ നന്ദിയും പറഞ്ഞു.

date